എലിവിഷം പുരണ്ട തക്കാളി ചേര്‍ത്ത ന്യൂഡില്‍സ് കഴിച്ച യുവതി മരിച്ചു

  • 01/08/2022

മുംബൈ: എലിവിഷം പുരട്ടിയ തക്കാളി ചേര്‍ത്ത ന്യൂഡില്‍സ് കഴിച്ച് യുവതി മരിച്ചു. മുംബൈ മലാദിലെ പാസര്‍ വാദിയിലാണ് സംഭവം. രേഖ നിഷാദ് എന്ന 27 വയസ്സുകാരിയാണ് മരണപ്പെട്ടത്.

ജൂലായ് 21നാണ് സംഭവം ഉണ്ടായത്. എലിയെ കൊല്ലാനായി വിഷം പുരട്ടി സൂക്ഷിച്ചതായിരുന്നു തക്കാളി. എന്നാല്‍ തൊട്ടടുത്ത ദിവസം ഇത് ഓര്‍മയില്ലാതെ ഇതേ തക്കാളി ചേര്‍ത്ത് രേഖ ന്യൂഡില്‍സ് ഉണ്ടാക്കി കഴിക്കുകയായിരുന്നു. ടിവി കാണുന്നതിനിടെ അബദ്ധവശാല്‍ തക്കാളി ന്യൂഡില്‍സില്‍ ചേര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ന്യൂഡില്‍സ് കഴിച്ചതിന് പിന്നാലെ ശക്തമായ ഛര്‍ദി അനുഭവപ്പെട്ടു. തുടര്‍ന്ന് ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു.

Related News