കഞ്ഞി തിളപ്പിക്കുന്ന കുട്ടകത്തില്‍ വീണ് യുവാവ് വെന്തുമരിച്ചു

  • 02/08/2022

ചെന്നൈ: തമിഴ്നാട്ടില്‍ കഞ്ഞി തിളച്ചുകൊണ്ടിരിക്കുന്ന പാത്രത്തിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. മധുരയിലാണ് ദാരുണമായ സംഭവം. കഴിഞ്ഞ മാസം 29നാണ് അപകടം ഉണ്ടായത്. ശരീരത്തിന്റെ 65 ശതമാനവും പൊള്ളലേറ്റ യുവാവ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മുത്തുകുമാര്‍ എന്നയാളാണ് മരിച്ചത്. 

മധുരയിലെ പഴങ്കാനത്താണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ ആടിവേലി ആഘോഷത്തിന്റെ ഭാഗമായ ചടങ്ങില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കായി വലിയ പാത്രങ്ങളില്‍ ആളുകള്‍ കഞ്ഞി തയ്യാറാക്കുന്നതിനിടെ യുവാവ് തിളച്ചുകൊണ്ടിരിക്കുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നു. പാചകക്കാരെ സഹായിക്കുന്നതിനിടെ തലകറങ്ങി തിളച്ചുകൊണ്ടിരുന്ന കഞ്ഞി പാത്രത്തിലേക്ക് യുവാവ് വീണു. ബോധം പോയ ഇയാൾക്ക് പെട്ടെന്ന് എഴുന്നേൽക്കാനും കഴിഞ്ഞില്ല. 

ഇയാളെ രക്ഷിക്കാൻ ശ്രമിച്ചവർക്കും പൊള്ളലേറ്റു. ശരീരത്തില്‍ 65ശതമാനം പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
 

Related News