കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടന്ന് വെള്ളി നേടി പ്രിയങ്ക ഗോസ്വാമി

  • 06/08/2022

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്തില്‍ വനിതകളുടെ 10,000 മീറ്റര്‍ നടത്തത്തില്‍ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി. മികച്ച പ്രകടനം പുറത്തെടുത്താണ് താരം രാജ്യത്തിന് മെഡല്‍ സമ്മാനിച്ചത്. കോമണ്‍വെല്‍ത്തില്‍ പ്രിയങ്കയുടെ കന്നി മെഡല്‍ നേട്ടമാണിത്. കോമണ്‍വെല്‍ത്ത് അത്ലറ്റിക്‌സില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ കൂടിയാണ് ഇത്.


49 മിനിറ്റ് 38 സെക്കന്‍ഡ് എന്ന സമയത്തിലാണ് പ്രിയങ്ക മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. തന്റെ ഏറ്റവും മികച്ച വ്യക്തിഗത നേട്ടം കൂടിയാണ് ഇത്. മത്സരം ആരംഭിച്ചയുടന്‍ വളരെ വേഗത്തില്‍ ലീഡിലേക്ക് കുതിച്ച പ്രിയങ്ക 4000 മീറ്റര്‍ (4 കി.മീ) പിന്നിട്ടപ്പോള്‍ ഒന്നാമതെത്തുകയും ചെയ്തു. എന്നാല്‍ 8 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന 2 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ 26-കാരി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഓസ്ട്രേലിയയുടെ ജെമിമ മൊണ്ടാഗിക്കാണ് സ്വര്‍ണം.



Related News