യുപിയില്‍ വൃദ്ധനായ ക്ഷേത്ര പൂജാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

  • 06/08/2022

ബിജ്‌നോർ: വൃദ്ധനായ ക്ഷേത്ര പൂജാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. ബിജ്‌നോറിലെ ഷെർക്കോട്ട് പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ പ്രായമായ പൂജാരിയെയാണ് മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

ശനിയാഴ്ച രാവിലെയാണം സംഭവം. ബെഗറാം എന്ന എഴുപതുകാരനാണ് മരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മനോകാംന മന്ദിറിൽ രാവിലെ പൂജകള്‍ക്കുള്ള ഒരുക്കങ്ങള്‍  നടത്തുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ബിജ്‌നോറിലെ  പോലീസ് സൂപ്രണ്ട് ദിനേഷ് സിംഗ് പറഞ്ഞു.

ചില അജ്ഞാതരായ അക്രമികൾ ഇയാളെ ആക്രമിക്കുകയായിരുന്നു. ബെഗറാമിന്‍റെ നിലവിളി കേട്ട് ക്ഷേത്രത്തിന് അടുത്ത് തന്നെ ഉണ്ടായിരുന്ന ഭാര്യ ഓടിവന്നു. എന്നാല്‍ അപ്പോഴത്തേക്കും ഇദ്ദേഹത്തെ മര്‍ദ്ദിച്ച അക്രമികൾ ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് ബെഗറാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവം അന്വേഷിക്കാൻ മൂന്ന് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്ന് യുപി പോലീസ് വ്യക്തമാക്കി.

Related News