ബുദ്ധിമാന്ദ്യമുള്ള കുഞ്ഞിനെ നാലാം നിലയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് അമ്മ എറിഞ്ഞുകൊന്നു

  • 06/08/2022

ബംഗളൂരു: ബെംഗളൂരുവില്‍ ബുദ്ധിമാന്ദ്യമുള്ള അഞ്ച് വയസുകാരിയെ നാലാം നിലയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് അമ്മ എറിഞ്ഞു കൊലപ്പെടുത്തി. കുഞ്ഞിനെ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. 

ദീതി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ജനനം മുതൽ ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. മൂന്ന് മാസം മുമ്പും കുഞ്ഞിനെ ഒഴിവാക്കാൻ അമ്മ സുഷമ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ഒരു റെയിൽവേ സ്‌റ്റേഷനിൽ കുട്ടിയെ അവർ ഉപേക്ഷിച്ച് പോരുകയായിരുന്നു. എന്നാൽ ഇവരുടെ ഭർത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടിൽ തിരികെ  കൊണ്ടുവന്നു.

കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ അമ്മയും നാലാം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചെങ്കിലും ഇവരെ അയൽവാസികൾ ചേർന്ന് തടഞ്ഞു. കുട്ടിയുടെ ആരോഗ്യം മോശമായതിനാൽ അമ്മ സുഷമ ഏറെ നാളായി വിഷാദത്തിലായിരുന്നെന്നാണ് വിവരം.

Related News