ജഗ്ധീപ് ധന്‍കര്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി

  • 07/08/2022

ന്യൂഡല്‍ഹി: ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കറിനെ തെരഞ്ഞെടുത്തു. 528 വോട്ടുകളുടെ വലിയ വിജയമാണ് ധന്‍കര്‍ നേടിയിരിക്കുന്നത്. 71 കാരനായ ജഗ്ദീപ് ധന്‍ഖര്‍ രാജസ്ഥാനില്‍ നിന്നുള്ള ജാട്ട് നേതാവാണ്. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്.


പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 10 മുതലാണ് വോട്ടെടുപ്പ് നടന്നത്. പുതിയ ഉപരാഷ്ട്രപതി 11ന് സ്ഥാനമേല്‍ക്കും. 780 എംപിമാരില്‍ 725 പേരാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്തു. 15 വോട്ടുകള്‍ അസാധുവായി. രാജസ്ഥാനിലെ കിതാന എന്ന ഗ്രാമത്തിലെ ജാട്ട് കര്‍ഷക കുടുംബത്തില്‍ 1951 മേയ് 18നാണ് ജഗ്ദീപ് ജനിച്ചത്. ജയ്പുര്‍ മഹാരാജാസ് കോളജില്‍നിന്ന് ബിരുദവും ജയ്പുര്‍ സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി. 1979 നവംബറില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ജനതാദള്‍ സ്ഥാനാര്‍ഥിയായി 1989ല്‍ രാജസ്ഥാനില്‍നിന്നു പാര്‍ലമെന്റില്‍ എത്തി. 1990ല്‍ കേന്ദ്രമന്ത്രിയായി. 1993ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1993-98 കാലഘട്ടത്തില്‍ രാജസ്ഥാനിലെ കിഷന്‍ഗറില്‍നിന്നു നിയമസഭയിലെത്തി. 2003ല്‍ ബിജെപിയില്‍ ചേര്‍ന്നു. 2019ലാണ് ജഗ്ദീപ് ധന്‍കറിനെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചിരുന്നു. ഭാര്യ: സുദേഷ ധന്‍കര്‍. ഒരു മകളുണ്ട്

Related News