പ്രണയം തെളിയിക്കാൻ എച്ച്‌ഐവി പോസിറ്റീവായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവെച്ച് പെണ്‍കുട്ടി

  • 09/08/2022

ഗുവാഹത്തി: പ്രണയം തെളിയിക്കാൻ എച്ച്‌ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവച്ച് 15 വയസ്സുകാരി. അസമിലെ സുൽകുച്ചിയിലാണ് സംഭവം. ഹജോ നഗരത്തിലുള്ള സത്തോളയിൽ നിന്നുള്ള യുവാവിനെ ഫെയ്‌സ്ബുക്കിലുടെയാണ് പെൺകുട്ടി പരിചയപ്പെട്ടത്. 

യുവാവുമായി പ്രണയത്തിലായ പെണ്‍കുട്ടി പല തവണ കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ചു. എന്നാല്‍ ഓരോ തവണയും മാതാപിതാക്കൾ പെൺകുട്ടിയെ കണ്ടെത്തി തിരികെയെത്തിച്ചു. യുവാവില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞ പെണ്‍കുട്ടി തന്നെ തന്റെ ഇഷ്ടത്തിനു വിടണമെന്നു മാതാപിതാക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഫലമില്ലാതെ വന്നപ്പോഴാണ് പ്രണയം മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ പെൺകുട്ടി കാമുകന്റെ എച്ച്ഐവി രക്തം സ്വയം കുത്തിവെക്കാന്‍ തീരുമാനിച്ചത്.

സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം പെൺകുട്ടി സ്വന്തം ശരീരത്തില്‍ കുത്തിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം അറിഞ്ഞതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. മാതാപിതാക്കളുടെ പരാതിയിൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്‌തു.
 

Related News