ജമ്മുവിലെ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

  • 11/08/2022

ശ്രീനഗര്‍: പര്‍ഗാലിലെ സേനാ ക്യാമ്പിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ആറ് സൈനികര്‍ക്ക് പരിക്കേറ്റു. രണ്ട് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. 

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഭീകരര്‍ സേനാ ക്യാമ്പിന്റെ സുരക്ഷാ വേലി മറികടക്കാന്‍ ശ്രമിക്കുകയും വെടിവെപ്പ് നടക്കുകയുമായിരുന്നുവെന്ന് എ.ഡി.ജി.പി മുകേഷ് സിങ് വ്യക്തമാക്കി.രജൗരിയില്‍ നിന്ന് 25 കി.മി അപ്പുറത്തുള്ള പര്‍ഗാലിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശം സൈന്യത്തിന്റെ നിരീക്ഷണത്തിലായി. ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. കൂടുതല്‍ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ സൈന്യത്തെയും സ്ഥലത്തേക്ക് അയച്ചതായി സൈനിക വ്യത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



Related News