യുഎഇയിൽ 14 മുതൽ 17 വരെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുൻകരുതലായി അണക്കെട്ടുകൾ തുറന്നു

  • 12/08/2022




ദുബായ്: യുഎഇയിൽ കനത്തമഴയെ തുടർന്നു നിറഞ്ഞ അണക്കെട്ടുകളിലെ അധികവെള്ളം തുറന്നുവിട്ടു. വിവിധ മേഖലകളിൽ അടുത്തയാഴ്ചയും മഴയ്ക്കു സാധ്യതയുള്ളതിനാലാണ് മുൻകരുതൽ.

ഇതുമൂലം വാദികളിലും താഴ്‌വാരങ്ങളിലും ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ഈ മേഖലയിലെ താമസക്കാർ ജാഗ്രത പുലർത്തണമെന്ന് ഊർജ-അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം നിർദേശിച്ചു. വുറായ, ഷൌഖ, ബുറാഖ്, സിഫ്നി, അൽ അജിലി, അസ് വാനി 1, മംദൗ അണക്കെട്ടുകളാണ് തുറന്നത്.

ന്യൂനമർദത്തെ തുടർന്ന് കിഴക്കൻ, തെക്കൻ മേഖലകളിൽ 14 മുതൽ 17 വരെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്തിടെയുണ്ടായ പേമാരിയിൽ ഷാർജ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. 7 ഏഷ്യക്കാരാണ് മരിച്ചത്.

Related News