ഇന്ത്യന്‍ നാവിക കപ്പലുകള്‍ ഒമാനിലെത്തുന്നു

  • 12/08/2022



മസ്‌കത്ത്:∙ 75–ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളോടനുബന്ധിച്ച് ആസാദി ക അമൃത് മഹോത്സവങ്ങളുടെ ഭാഗമായി ഇന്ത്യന്‍ നാവിക കപ്പലുകള്‍ ഒമാനിലെത്തുന്നു. ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് ബെത്വ എന്നീ നാവിക കപ്പലുകളാണ് വിവിധ രാജ്യങ്ങളുടെ സന്ദര്‍ശനങ്ങളുടെ ഭാഗമായി മസ്‌കത്തിലും എത്തുന്നത്. 

ഓഗസ്റ്റ് 14 മുതല്‍ 17 വരെ കപ്പല്‍ മസ്‌കത്തിലുണ്ടാകുമെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് 15ന് കപ്പലില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷം നടക്കുമെന്നും അറിയിച്ചു.

Related News