മസ്‌കറ്റിലെ ബീച്ചില്‍ നിന്ന് 70 കിലോഗ്രാമിലേറെ കഞ്ചാവ് പിടിച്ചെടുത്തു

  • 13/08/2022



മസ്‌കറ്റ്: ഒമാനില്‍ മസ്‌കറ്റിലെ ബീച്ചില്‍ നിന്ന് 70 കിലോഗ്രാമിലേറെ കഞ്ചാവ് പിടിച്ചെടുത്തു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബീച്ചില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ എത്തിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്.

ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അധികൃതര്‍, കോസ്റ്റ് ഗാര്‍ഡ് പൊലീസുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ ലഹരിമരുന്നുമായി പിടികൂടിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബീച്ചില്‍ 73 കിലോ കഞ്ചാവ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. 

Related News