കാറില്‍ ഓട്ടോ ഉരസി; ഡ്രൈവറെ ഒന്നര മിനിറ്റില്‍ 17 തവണ തല്ലി യുവതി

  • 14/08/2022

ലഖ്‌നൗ: കാറില്‍ ഓട്ടോറിക്ഷ ഉരസിയതിന് ഓട്ടോറിക്ഷാ ഡ്രൈവറെ പൊതുസ്ഥലത്ത് വെച്ച് 17 തവണ തല്ലിയ 35കാരിയെ അറസ്റ്റില്‍. ഓട്ടോ ഡ്രൈവറെ യുവതി മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 

ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം ഉണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് യുവതിയുടെ കാറില്‍ ഓട്ടോറിക്ഷ ചെറുതായി തട്ടി. പ്രകോപിതയായ യുവതി കാറില്‍ നിന്ന് ഇറങ്ങി ഓട്ടോറിക്ഷ ഡ്രൈവറുടെ മുഖത്ത് തുടര്‍ച്ചയായി അടിക്കുകയായിരുന്നു. ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി ഓട്ടോ ഡ്രൈവറുടെ മുഖത്ത് 17 തവണ അടിക്കുന്നത് കാണാം. 

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവര്‍ യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കി. തന്റെ ഫോണും പണവും പേഴ്‌സും യുവതി കൈക്കലാക്കിയതായും ഡ്രൈവര്‍ പരാതിയില്‍ പറയുന്നു.

Related News