രാഷ്ട്രപതി സ്വാതന്ത്ര്യദിനാശംസ നേര്‍ന്നു

  • 14/08/2022

ന്യൂഡല്‍ഹി: രാജ്യത്തിന് സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യ കടന്നുപോയ ആണ്ടുകളില്‍ നേരിട്ട വെല്ലുവിളികളും അതിനെ നേരിട്ട രീതികളുമാണ് രാഷ്ട്രപതി സന്ദേശത്തില്‍ നല്‍കിയത്. രാഷ്ട്ര നിര്‍മാണത്തിന്റെ ഭാഗമായവരേയും ജീവന്‍ നല്‍കിയ ധീരന്‍മാരേയും രാഷ്ട്രപതി അനുസ്മരിച്ചു.

75 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കുന്നു. വര്‍ഷങ്ങളോളം വിദേശികള്‍ നമ്മളെ ചൂഷണം ചെയ്തു. അതിനെ മറികടന്ന് നാം മുന്നോട്ട് പോയി. സ്വതന്ത്രരാകാനും മുന്നോട്ട് പോകാനും കഴിഞ്ഞുവെന്നും രാഷ്ട്രപതി പറഞ്ഞു. കോവിഡ് മഹാമാരിയെ രാജ്യം ഫലപ്രദമായി നേരിട്ടുവെന്നും അവര്‍ പറഞ്ഞുഎല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് അഭിസംബോധന ആരംഭിച്ചത്. അതിന് ശേഷം രാജ്യത്തിനായി ജീവന്‍ ബലി നല്‍കിയ സൈനികരെ ആദരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. എല്ലാ മേഖലയിലും ഇന്ത്യ മുന്നോട്ട് പോകുന്നുവെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ സ്വപ്നം നമ്മള്‍ സാക്ഷാത്കരിക്കുമെന്നും ദ്രൗപദി മുര്‍മു അഭിപ്രായപ്പെട്ടു.

Related News