സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നെഹ്‌റുവില്ല: കര്‍ണാടക സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം

  • 14/08/2022

ബംഗലൂരു: സ്വാതന്ത്ര്യ സമര സേനാനികളുടെ ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കിയ കര്‍ണാടക സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നല്‍കിയ പത്ര പരസ്യത്തിലാണ് നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയത്. ടിപ്പു സുല്‍ത്താനെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി. കര്‍ണാടക സര്‍ക്കാരിന്റെ ഈ അല്‍പ്പത്തരത്തെ നെഹ്റു അതിജീവിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.

കര്‍ണാടക മുഖ്യമന്ത്രി ബി എസ് ബൊമ്മെ നെഹ്റുവിന്റെ ആരാധകരായ അദ്ദേഹത്തിന്റെ പിതാവ് എസ് ആര്‍ ബൊമ്മെയെയും പിതാവിന്റെ രാഷ്ട്രീയ ഗുരു എംഎന്‍ റോയിയെയും അപമാനിച്ചുവെന്നും ജയറാം രമേശ് ആരോപിച്ചു. മുഖ്യമന്ത്രി പദം സംരക്ഷിക്കാനാണ് ബൊമ്മെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബൊമ്മെ ഒരു പാവയെപ്പോലെയാണ് പെരുമാറുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയെ നയിച്ച മഹാത്മാവാണ് ജവഹര്‍ലാല്‍ നെഹ്റു. അദ്ദേഹത്തെ എന്തുകൊണ്ടാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ബിഎം സന്ദീപ് പ്രതികരിച്ചു.

Related News