ആകാശ എയർ ചിറകടിച്ചുയരും കേരളത്തിന്‍റെ ആകാശത്തിലും; കൊച്ചിയിലേക്ക് മാത്രം 28 സർവ്വീസ്

  • 15/08/2022



മുംബൈ: രാജ്യത്തെ ഓഹരി നിക്ഷേപകരിൽ പ്രധാനിയായ രാകേഷ് ജുൻജുൻവാല ജീവിതത്തിൽ നിന്ന് യാത്രപറയുന്നത് അദ്ദേഹത്തിന്‍റെ സ്വപ്ന പദ്ധതിയായ ആകാശ എയർ ഉയരെ പറക്കുന്നത് ഉറപ്പാക്കിയിട്ടാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു ആകാശ എയർ എന്ന വിമാനക്കമ്പനി ആദ്യ യാത്ര നടത്തിയത്. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു യാത്ര. 

കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സഹമന്ത്രി ജനറൽ വിജയ് കുമാർ സിങും ചേർന്നാണ് വിമാനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്. ജൂലൈ 22 ന് തന്നെ അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, കൊച്ചി നഗരങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രകൾക്ക് ആകാശ എയർ ടിക്കറ്റ് ബുക്കിങ് തുറന്നിരുന്നു. QP എന്നാണ് ആകാശ എയർലൈനിന്റെ കോഡ്. മുംബൈക്കും അഹമ്മദാബാദിനും ഇടയിൽ ആഴ്ചയിൽ 28 സർവീസുകളാണ് വിമാനക്കമ്പനി തുടക്കത്തിൽ നടത്തുക.

അതേസമയം രണ്ടാമത്തെ സർവ്വീസിൽ കേരളത്തിലേക്കാണ് ജുൻജുൻവാല കണ്ണുവച്ചിരിക്കുന്നത്. ബെംഗളൂരുവിനെയും കൊച്ചിയെയും ബന്ധിപ്പിച്ചാണ് ആകാശ എയറിന്റെ രണ്ടാമത്തെ സർവീസ് എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ നഗരങ്ങൾക്കിടയിലും ആഴ്ചയിൽ 28 സർവീസുകൾ കമ്പനി നടത്തും. ഇതിനുള്ള ടിക്കറ്റ് ബുക്കിങും തുടങ്ങിയിട്ടുണ്ട്. ആകാശ എയറിന്റെ www.akasaair.com എന്ന വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനാവും.

അതേസമയം ഇന്ന് രാവിലെയാണ് ഇന്ത്യയുടെ വാറൻ ബഫറ്റ് എന്ന് ഇന്ത്യന്‍ ധനകാര്യ മേഖലയില്‍ അറിയപ്പെടുന്ന രാകേഷ് ജുൻജുൻവാല ഞായറാഴ്ച രാവിലെ 6:45 ന് കാൻഡി ബ്രീച്ച് ഹോസ്പിറ്റലിൽ നെഞ്ചുവേദനയെ തുടര്‍ന്നാണ് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന അദ്ദേഹം ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടത്. ഇന്ത്യന്‍ നിക്ഷേപ മേഖലയില്‍ ഇതിഹാസ സമാനമായ ഒരു കഥയാണ് രാകേഷ് ജുൻജുൻവാലയുടെത്. 

1960 ജൂലൈ 5 ന് ഒരു ഇടത്തരം കുടുംബത്തിലാണ് രാകേഷ് ജുൻജുൻവാല ജനിച്ചത്. പിതാവ് ബോംബെയിലെ ഇന്‍കം ടാക്‌സ് ഓഫീസില്‍ കമ്മീഷണറായിരുന്നു. സൈധനം കോളേജ് ഓഫ് കോമേഴ്‌സ് ആന്റ് എക്കണോമിക്‌സ് മുംബൈയില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ ഉപരിപഠനത്തിനു ചേര്‍ന്നു. 

ഈക്കാലത്ത് തന്നെയാണ ഓഹരിവിപണിയിലെ അരങ്ങേറ്റവും. 1985 ൽ വെറും 5,000 രൂപയുമായാണ് ഇദ്ദേഹം ദാലാല്‍ സ്ട്രീറ്റിലെ ഓഹരി വിപണിയിൽ എത്തിയത്. അന്ന് അദ്ദേഹം കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്, ഫോർബ്സ് അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 5.5 ബില്യൺ ഡോളറാണ്. ഇന്ത്യയിലെ അതിസമ്പന്നരുടെ കൂട്ടത്തില്‍.

Related News