കനത്ത മഴയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

  • 15/08/2022

റായ്പൂര്‍: കനത്ത മഴയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഛത്തീസ്ഗഡില്‍ ആണ് സംഭവം. മൂന്ന് കുട്ടികള്‍ അടക്കം അഞ്ചുപേരാണ് മരിച്ചത്.

കാന്‍കര്‍ ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴയാണ് ലഭിക്കുന്നത്. മണ്ണ് കൊണ്ടുള്ള വീട്ടില്‍ കുടുംബം ഉറങ്ങുന്ന സമയത്തായിരുന്നു അപകടം.

കനത്തമഴയില്‍ കുടുംബം താമസിക്കുന്ന വീട് ഉള്‍പ്പെടുന്ന ഗ്രാമം ഒറ്റപ്പെട്ടു. ഗ്രാമത്തെ റോഡുമായി ബന്ധപ്പിക്കുന്ന പാതയാണ് വെള്ളക്കെട്ടിലായത്. വിവരം അറിഞ്ഞ് പോലീസുകാരും ജില്ലാ ഭരണകൂടത്തിലെ ജീവനക്കാരും ബോട്ടിലാണ് സംഭവസ്ഥലത്തെത്തിയത്.

Related News