തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

  • 17/08/2022


തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഇന്ത്യയുടെ 76- ആം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു . അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന യോഗത്തിൽ ട്രാസ്ക്ക് പ്രസിഡന്റ് ശ്രീ.ബിവിൻ തോമസ് അധ്യക്ഷത വഹിച്ചു. ജാതിമത വർഗ്ഗ വർണ്ണ വിവേചനം ഇല്ലാത്ത ഇന്ത്യക്കായി പുതിയ തലമുറ പരിശ്രമിക്കണമെന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി. ആക്ടിംഗ് ജനറൽ സെക്രട്ടറി ശ്രീ. വിഷ്ണു കരിങ്ങാട്ടിൽ,വൈസ് പ്രസിഡന്റ് ശ്രീ.സ്റ്റീഫൻ ദേവസി,വനിതാവേദി ജനറൽ കൺവീനർ ശ്രീമതി.സൂസൻ സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

     കുവൈത്തിലെ സാമൂഹിക സേവന രംഗത്ത് ലാഭേച്ചയില്ലാതെ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും ചടങ്ങിൽ ആദരിച്ചു. സാന്ത്വനം കുവൈറ്റ്, കെ കെ എം എ മാഗ്‌നെറ്റ് ടീം, എയിംസ് കുവൈറ്റ്, ശ്രീ. മനോജ് മാവേലിക്കര, ശ്രീ. സലിം കൊമേരി, ശ്രീ. വിജേഷ് വേലായുധൻ, ശ്രീ. സമീർ ആനോടൊത്ത്. എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു.
 തുടർന്ന് ഫാൻസി ഡ്രസ്സ് മത്സരങ്ങളും, ദേശഭക്തിഗാന മത്സരങ്ങളും നടന്നു. ദേശഭക്തിഗാന മത്സരത്തിൽ ഫഹാഹീൽ ഏരിയ ഒന്നാം സ്ഥാനവും, അബ്ബാസിയ ബി ഏരിയ രണ്ടാം സ്ഥാനവും, അബ്ബാസിയ എ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.. വിജയികൾക്ക് ജോയിന്റ് സെക്രട്ടറി ശ്രീ. ജയേഷ് എങ്ങണ്ടിയൂർ, ജോയിന്റ് ട്രഷറർ ശ്രീ.റാഫി എരിഞ്ഞേരി, വനിതാവേദി സെക്രട്ടറി ശ്രീമതി.വനജ രാജൻ എന്നിവർ സമ്മാനദാനം നടത്തി. ആർട്സ് കമ്മിറ്റി ജോയിന്റ് കൺവീനർ ശ്രീ. മണിക്കുട്ടൻ എടക്കാട്ട് സ്വാഗതം ആശംസിച്ച യോഗത്തിൽ ട്രഷറർ ശ്രീ. രജീഷ് ചിന്നൻ നന്ദി പറഞ്ഞു

Related News