500 രൂപയുടെ പേരില്‍ തര്‍ക്കം; സുഹൃത്തിന്‍റെ തല വെട്ടിയെടുത്തു, 25 കിലോമീറ്റര്‍ നടന്ന് പോലീസ് സ്റ്റേഷനില്‍

  • 17/08/2022

ഗുവാഹത്തി: 500 രൂപയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നാട്ടിൻപുറത്ത് നടത്തിയ ഫുട്ബോൾ മത്സരത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പ്രതി അറുത്തെടുത്ത തലയുമായി 25 കിലോമീറ്ററോളം റോഡിലൂടെ നടന്ന് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ഹേം റാം  എന്ന അന്‍പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. 

അസമിലെ സോനിത്പൂര്‍ ജില്ലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഫുട്ബോൾ മത്സരത്തിനിടെ സുഹൃത്തുക്കളായ രണ്ടുപേർ തമ്മില്‍ 500 രൂപയ്ക്ക് വാതുവെച്ചതാണ് സംഭവങ്ങളുടെ തുടക്കം. തുനിറാം മാഡ്രിയെന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളുടെ സുഹൃത്ത് ഹേം റാമാണ് കൊല്ലപ്പെട്ടത്. മത്സരത്തിൽ തുനിറാം പിന്തുണച്ച ടീം പരാജയപ്പെട്ടു. ഇതോടെ ഹേം റാം പണം ആവശ്യപ്പെട്ടു. എന്നാൽ തുനിറാം പണം നൽകിയില്ല.

പണത്തെ ചൊല്ലിയുള്ള തർക്കത്തിലാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം അറുത്തുമാറ്റിയ തലയുമായി 25 കിലോമീറ്റർ നടന്ന് രാത്രിയിൽ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിനായി തുനിറാമിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.


Related News