ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ

  • 17/08/2022

ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിക്ക് 'ഇസഡ്' കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സുരക്ഷാ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദാനിക്ക് സുരക്ഷ നല്‍കാന്‍ തീരുമാനമായത്.


പണം ഈടാക്കിയാകും സുരക്ഷ നല്‍കുക. പ്രതിമാസം 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപയാകും ഈടാക്കുക. സിആര്‍പിഎഫിനോട് അദാനിക്ക് സുരക്ഷ നല്‍കാനുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കി കഴിഞ്ഞു. 2013 ല്‍ കേന്ദ്ര സര്‍ക്കാര്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഇസഡ് പ്ലസ് സുരക്ഷ നല്‍കിയിരുന്നു.

Related News