അവിഹിത ബന്ധം അവസാനിപ്പിക്കാൻ തയ്യാറായില്ല; ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച വെള്ളമൊഴിച്ച് ഭാര്യ

  • 18/08/2022

തമിഴ്നാട്: നിരവധി തവണ ആവശ്യപ്പെട്ടിട്ടും അവിഹിത ബന്ധം അവസാനിപ്പിക്കാൻ തയ്യാറാകാതിരുന്ന ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച ഭാര്യ വെള്ളമൊഴിച്ചു. തമിഴ്നാട്ടിലെ റാണിപ്പേട്ട് ജില്ലയിലാണ് സംഭവം. റാണിപ്പേട്ട് ബനവരത്തിനു സമീപം താമസിക്കുന്ന തങ്കരാജിനെയാണ് ഭാര്യ പ്രിയ സ്വകാര്യ ഭാഗത്ത് തിളച്ച വെള്ളം ഒഴിച്ചു പൊള്ളിച്ചത്.  മുപ്പത്തിരണ്ടുകാരനായ ഇയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ തങ്കരാജിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. രണ്ട് മക്കളുടെ പിതാവാണ് ഇയാള്‍. അവിഹിത ബന്ധമുണ്ടെന്ന വിവരം അറിഞ്ഞ സമയം മുതല്‍ ഇത് അവസാനിപ്പിക്കണമെന്ന് ഭാര്യ പ്രിയ പലതവണ തങ്കരാജിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഇതനുസരിച്ചില്ല. 

തിങ്കളാഴ്ച ഇരുവരും ഇതേച്ചൊല്ലി പരസ്പരം വഴക്കിട്ടു. അന്ന് വൈകീട്ട് നല്ല ഉറക്കത്തിലായിരുന്ന ഭർത്താവിന്റെ ലുങ്കി മാറ്റി ഭാര്യ ഇയാളുടെ സ്വകാര്യ ഭാഗങ്ങളിൽ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്.

പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം യുവാവിനെ വെല്ലൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ സ്വകാര്യ ഭാഗത്ത് 50 ശതമാനം പൊള്ളലേറ്റതായാണ് വിവരം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  

Related News