അമ്മ വീട്ടില്‍ വന്നപ്പോള്‍ കണ്ടത് മകളെ പീ‍ഡിപ്പിക്കാന്‍ ശ്രമിക്കുന്നത്; കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ച് യുവതി

  • 19/08/2022

ലക്നോ: ഉത്തര്‍പ്രദേശില്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാമുകന്‍റെ ജനനേന്ദ്രിയം അമ്മ മുറിച്ചു.  ലഖിംപുര്‍ഖേരിയിലാണ് സംഭവം ഉണ്ടായത്. പതിനാലുകാരിയായ മകളെ പീ‍ഡിപ്പിക്കാന്‍ കാമുകന്‍ ശ്രമിക്കുന്നതാണ് അമ്മ വീട്ടിലേക്ക് വന്നപ്പോള്‍ കണ്ടത്. തുടര്‍ന്ന് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് വന്ന് കാമുകന്‍റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. മുപ്പത്തിരണ്ടുകാരനെതിരെ പോക്സോ കേസ് ചുമത്തി കേസ് എടുത്തതായി ലഖിംപുര്‍ഖേരി പോലീസ് പറഞ്ഞു. 

മദ്യത്തിന് അടിമയായ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് യുവതി താമസിക്കുന്നത്. സംഭവം നടക്കുമ്പോള്‍ താന്‍ ജോലി ചെയ്യുന്ന ഫാമില്‍ ആയിരുന്നുവെന്ന് യുവതി പറഞ്ഞു. വീട്ടിലേക്ക് വന്നപ്പോഴാണ് കാമുകന്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടത്. തക്ക സമയത്ത് എത്തിയത് കൊണ്ടാണ് മകളെ രക്ഷിക്കാനായത്. 

സഹിക്കാനാവാത്ത കാഴ്ച കണ്ടപ്പോള്‍ അടുക്കളയില്‍ നിന്ന് കത്തി കൊണ്ട് വന്ന് യുവാവിന്‍റെ സ്വകാര്യ ഭാഗം മുറിക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. താന്‍ ചെയ്തതില്‍  കുറ്റബോധമില്ലെന്നും യുവതി വ്യക്തമാക്കി. യുവാവിന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. 

Related News