പതിനൊന്നു വയസ്സുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; നോക്കിനിന്ന് 21കാരിയായ സുഹൃത്ത്

  • 19/08/2022

മുംബൈ: മുംബൈയിലെ വിരാർ (വെസ്റ്റ്) പ്രദേശത്ത് പതിനൊന്നു വയസ്സുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പെണ്‍കുട്ടിയുടെ 21കാരിയായ സുഹൃത്താണ് കുട്ടിയെ ചതിച്ചത്. സുഹൃത്തിന്‍റെ നിർദ്ദേശ പ്രകാരമാണ് പ്രതികളിൽ മൂന്ന് പേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ സുഹൃത്തായ യുവതിയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. മൊബൈൽ നന്നാക്കാൻ വീടിന് സമീപത്തെ കടയിലേക്ക് പോയപ്പോള്‍ അവിടെ വെച്ച് 21കാരിയായ സുഹൃത്തിനെ പെൺകുട്ടി കണ്ടുമുട്ടി. തുടര്‍ന്ന് സുഹൃത്ത് പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി മൂന്ന് പുരുഷ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ അവർ പെൺകുട്ടിയെ ബന്ദിയാക്കി. 

തുടര്‍ന്ന് സുഹൃത്തായ യുവതിയുടെ ഒത്താശയോടെ മൂന്നു പ്രതികളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സുഹൃത്തായ യുവതി നോക്കി നിൽക്കുകയായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പിന്നീട് ബുധനാഴ്ച പുലർച്ചെ പെണ്‍കുട്ടിയെ ഇവര്‍ വീടിന് സമീപം എത്തിച്ചു. 

രാത്രി മുഴുവൻ പെൺകുട്ടിക്കു നേരെ നടന്ന പീഡനം യുവതി നോക്കി നിൽക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. യുവതി പീഡന ദൃശ്യം പകർത്തുകയും പരാതിപ്പെട്ടാൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ മൂന്നാമത്തെ പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

Related News