തലയിലെ ബാൻഡേജ് അഴിച്ചപ്പോള്‍ ഡോക്ടർ ഞെട്ടി! കോട്ടനൊപ്പം കോണ്ടം പാക്കറ്റും, നഴ്സിനെ സസ്പെന്‍ഡ് ചെയ്തു, വീഡിയോ

  • 20/08/2022

മൊറേന: തലയ്ക്കു പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവതിയുടെ തലയിലെ താൽക്കാലിക ബാൻഡേജ് മാറ്റിയപ്പോൾ കോട്ടനൊപ്പം കോണ്ടം പാക്കറ്റും. മധ്യപ്രദേശിലെ മൊറേന ജില്ലാ ആശുപത്രിയിലാണ് സംഭവം. രേഷ്മ ബായി എന്ന സ്ത്രീയുടെ തലയിൽ നിന്നാണ് ഡോക്ടർ കോണ്ടം പാക്കറ്റ് കണ്ടെത്തിയത്. 

രക്തസ്രാവം തടയാൻ കോട്ടനൊപ്പം കോണ്ടത്തിന്റെ പാക്കറ്റും വെക്കുകയായിരുന്നു. രേഷ്മ ബായി ചികിത്സക്കായി ആദ്യം പോയത് മൊറേനയിലെ പോർസ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലായിരുന്നു. ഇവിടെയുള്ള നേഴ്സാണ് ഇത്തരത്തിൽ കോണ്ടം ചേർത്ത് ബാൻ‍ഡേജിട്ടത്. 

പരിക്ക് ഗുരുതരമായതുകൊണ്ട് പിന്നീട് രേഷ്മയെ ജില്ലാ ആശുപത്രിയിലേക്ക് പോകാൻ നിർദേശിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ബാൻഡേജിട്ട നഴ്സിനെ സംസ്ഥാന ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


Related News