ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ച പെയിന്‍റിങ്; ആമസോണിനെതിരെ പരാതി, ബഹിഷ്കരിക്കാന്‍ ആഹ്വാനം

  • 20/08/2022

ഭഗവാൻ കൃഷ്ണനെയും രാധയെയും മോശമായി ചിത്രീകരിക്കുന്ന പെയിന്റിങ് വില്‍പ്പന നടത്തിയെന്നാരോപിച്ച് ഇ-കൊമേഴ്സ് ഭീമന്‍ ആമസോണിനെതിരെ പരാതി. ആമസോണിനെതിരെ  നടപടിയെടുക്കണമെന്ന് ഹിന്ദു ജനജാഗ്രതാ സമിതി ആവശ്യപ്പെട്ടു. 

'ബോയ്‌ക്കോട്ട് ആമസോൺ', 'ബോയ്‌ക്കോട്ട് എക്‌സോട്ടിക് ഇന്ത്യ' തുടങ്ങിയ ഹാഷ്ടാഗിൽ ട്വിറ്ററിലടക്കം പ്രതിഷേധം ശക്തമാണ്. സംഭവത്തില്‍ ആമസോണിനെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു ജനജാഗ്രതി സമിതി ബെംഗളൂരുവിലെ സുബ്രഹ്‌മണ്യ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ജന്മാഷ്ടമി വിൽപ്പനയുടെ ഭാഗമായി 'എക്സോട്ടിക് ഇന്ത്യ' എന്ന വെബ്സൈറ്റിലും വിവാദ ചിത്രം വിറ്റഴിച്ചിരുന്നു. ബാംഗ്ലർ ആസ്ഥാനമായുള്ള ഇൻകോളജി എന്ന സ്ഥാപനമണ് ആമസോൺ വഴി ഈ ചിത്രം വിറ്റത്.

തങ്ങളുടെ വെബ്‌സൈറ്റിൽ ഉചിതമല്ലാത്ത ചിത്രം അപ്ലോഡ് ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ചിത്രം എത്രയും പെട്ടെന്ന് തന്നെ പിൻവലിക്കുമെന്നും സംഭവത്തിൽ ക്ഷമ ചോദിച്ചു കൊണ്ട് എക്സോട്ടിക് ഇന്ത്യ ട്വിറ്ററില്‍ അറിയിച്ചു. വിഷയത്തിൽ ആമസോൺ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

 

Related News