മദ്യലഹരിയില്‍ സുഹൃത്തുക്കളുടെ ക്രൂരത; യുവാവിന്റെ സ്വകാര്യ ഭാഗത്ത് സ്റ്റീല്‍ ഗ്ലാസ് കയറ്റി, പുറത്തെടുത്തത് 10 ദിവസത്തിന് ശേഷം

  • 22/08/2022

ഭുവനേശ്വര്‍: ഗുജറാത്തില്‍ മദ്യലഹരിയില്‍ യുവാവിനോട് സുഹൃത്തുക്കളുടെ ക്രൂരത. യുവാവിന്റെ സ്വകാര്യ ഭാഗത്തു കൂടി സുഹൃത്തുക്കള്‍ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 

കൃഷ്ണ റൗട്ട് (45) എന്ന യുവാവാണ് ആക്രമണത്തിനിരയായത്. കടുത്ത വേദനയുമായി സ്വന്തം നാടായ ഭുവനേശ്വരിലെത്തിയ യുവാവിനെ പത്തുദിവസത്തിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ഗ്ലാസ് പുറത്തെടുക്കുകയായിരുന്നു. 

സൂറത്തില്‍ ജോലിചെയ്യുന്ന യുവാവ് സംഭവദിവസം സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. തുടര്‍ന്ന് മദ്യലഹരിയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ തന്നെയാണ് യുവാവിന്റെ സ്വകാര്യഭാഗത്തിലൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റിയത്. വേദന അസഹനീയമായതോടെ യുവാവ് സൂറത്തില്‍നിന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. 

ഒഡീഷയിലെ ബെര്‍ഹാംപുര്‍ എം.കെ.സി.ജി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന  ശസ്ത്രക്രിയയിലാണ് ഗഞ്ചാം സ്വദേശി കൃഷ്ണ റൗട്ടിന്റെ ശരീരത്തിനുള്ളില്‍നിന്നും സ്റ്റീല്‍ ഗ്ലാസ് പുറത്തെടുത്തത്. യുവാവ് സുഖംപ്രാപിച്ച് വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.  

Related News