അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്നും പുറത്തു നിന്നൊരാള്‍ വരട്ടെയെന്നും സോണിയാ ഗാന്ധി

  • 23/08/2022

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാന്‍ ഇല്ലെന്ന് സോണിയ ഗാന്ധി. നെഹ്റു കുടുംബാംഗമല്ലാത്ത ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആകട്ടെ എന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് സോണിയ ഗാന്ധി നിലപാട് അറിയിച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് നയം വ്യക്തമാക്കല്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക ഗലോട്ട്, കമല്‍നാഥ് ഇവരില്‍ ഒരാള്‍ അധ്യക്ഷന്‍ ആകുന്നതിനോടാണ് സോണിയ ഗാന്ധിക്ക് താല്‍പര്യം. 28 വര്‍ഷത്തിന് ശേഷമാണ് നെഹ്റു കുടുംബാംഗം അല്ലാത്തയാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആകാനുള്ള സാധ്യത ഒരുങ്ങുന്നത്.മകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിക്കും താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തില്ലെങ്കില്‍ പ്രവര്‍ത്തകര്‍ നിരാശരാകും. അതുകൊണ്ട് തന്നെ പ്രവര്‍ത്തകരുടെ വികാരം മാനിച്ച് രാഗുല്‍ ഗാന്ധി പദവി ഏറ്റെടുക്കണം'- ഗെഹ്ലോട്ട് പറഞ്ഞു.

Related News