വി.വി.എസ് ലക്ഷ്മണിനെ ഇന്ത്യയുടെ ഇടക്കാല കോച്ചായി നിയമിച്ചു

  • 24/08/2022

ദുബായ്: മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി നിയമിച്ചു. ഈമാസം 27ന് യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായിട്ടാണ് നിയമനം. ഇതോടെ സ്ഥിരം കോച്ച് രാഹുല്‍ ദ്രാവിഡ് ഏഷ്യാ കപ്പിനുണ്ടാവില്ലെന്ന് ഉറപ്പായി. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ദ്രാവിഡിന് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നത്. 

നേരത്തെ അയര്‍ലന്‍ഡ്, സിംബാബ്വെ പര്യടനങ്ങളില്‍ ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നത് ലക്ഷമണ്‍ ആയിരുന്നു. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് ലക്ഷ്മണ്‍. കൊവിഡ് നെഗറ്റീവാകുന്ന സമയം ദ്രാവിഡ് ടീമിനൊപ്പം ചേരും.ലക്ഷ്മണ്‍ ദുബായില്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. സിംബാബ്വെ പര്യടനത്തിന് ഹരാരെയില്‍ നിന്ന് പുറപ്പട്ട ലക്ഷ്മണ്‍ ദുബായില്‍ ഇറങ്ങുകയായിരുന്നു. ദ്രാവിഡ് കൊവിഡ് പോസിറ്റീവായതോടെ ഇന്ത്യന്‍ ടീമിനൊപ്പം യാത്ര തിരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ലക്ഷ്മണിനോട് ദുബായില്‍ തങ്ങാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. ദ്രാവിഡ് കൊവിഡ് നെഗറ്റീവുന്ന സമയം ടീമിനൊപ്പം ചേരാമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. നിസാരമായ രോഗലക്ഷണങ്ങളെ ദ്രാവിഡിനുള്ളൂ. അതിനാല്‍ വിവിഎസ് ലക്ഷ്മണനെ പകരക്കാരനായി അയക്കണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. ഹരാരെയിലുള്ള വിവിഎസ് ഇന്ന് ചിലപ്പോള്‍ ദുബായിലേക്ക് തിരിക്കും. ദ്രാവിഡിന്റെ സാഹചര്യം മെച്ചപ്പെടും വരെ കുറച്ച് ദിവസം ദുബായില്‍ തുടരാന്‍ ലക്ഷ്മണിനോട് ആവശ്യപ്പെടാവുന്നതാണ്. വീണ്ടും പരിശോധന നടത്താന്‍ ദ്രാവിഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.'' ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ദ്രാവിഡ്.

Related News