നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

  • 26/08/2022

ദില്ലി: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പ്രാര്‍ത്ഥനാ ഹാളുകളും അടച്ചുപൂട്ടണമെന്നും അനുമതിയില്ലാത്തവയ്ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഇതില്‍ നടപടിയെടുക്കണം. ഉചിതമായ അപേക്ഷകളില്‍ മാത്രമേ പുതിയ ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കാവൂ. കെട്ടിടങ്ങള്‍ ആരാധനാലയങ്ങളാക്കുന്നത് തടയുന്ന സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കണമെന്നും കോടതി ഉത്തരവിട്ടു. ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെതാണ് സുപ്രധാന ഉത്തരവ്. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികളുടെ പ്രായത്തിനനുസരിച്ച് പദ്ധതി തയ്യാറാക്കണം. രണ്ട് മാസത്തിനുള്ളില്‍ പാഠ്യക്രമം തയ്യാറാക്കണം. ഇതിന് വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും അമേരിക്കയിലെ എറിന്‍സ് ലോയെ മാതൃകയാക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉള്‍പ്പെടുത്തുമ്പോള്‍ ഇത് മാര്‍ഗ്ഗരേഖയായി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

Related News