അസമില്‍ പ്രസാദം കഴിച്ച 70 പേര്‍ ആശുപത്രിയില്‍

  • 26/08/2022

ലഖിംപൂര്‍: അസമില്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 70 പേര്‍ ആശുപത്രിയില്‍. മതപരമായ ചടങ്ങിന്റെ ഭാഗമായി വിതരണം ചെയ്ത പ്രസാദം കഴിച്ചവരാണ് ചികിത്സ തേടിയത്. ലഖിംപൂരില്‍ ജില്ലയിലെ നാരായണ്‍പൂരിനടുത്തുള്ള പന്‍ബാരി മേഖലയിലാണ് സംഭവം.


ബുധനാഴ്ച രാത്രി കുട്ടികള്‍ അടക്കം ഗ്രാമത്തിലെ എണ്‍പതോളം പേര്‍ മതപരമായ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പ്രസാദം കഴിച്ചയുടനെ പലര്‍ക്കും വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഭക്ഷ്യവിഷബാധയാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇവരെ അടുത്തുള്ള മഹാത്മാഗാന്ധി മോഡല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

''22 സ്ത്രീകളും ആറ് കുട്ടികളും ഉള്‍പ്പെടെ 32 പേരാണ് ആദ്യം എത്തിയത്. പിന്നീട് 30 ഗ്രാമീണര്‍ കൂടി ആശുപത്രിയില്‍ എത്തി, ശേഷം 10 സ്ത്രീകളടക്കം 19 പേരെ കൂടി പ്രവേശിപ്പിച്ചു. ഗ്രാമവാസികള്‍ക്കിടയില്‍ മരുന്നുകളും വിതരണം ചെയ്തു.'' നരന്‍പൂര്‍ മോഡല്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍ പറഞ്ഞു.

Related News