പുതിയ കാലത്തിനനുസരിച്ച് പ്രബോധകര്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കണം - അബ്ദുല്‍ ഹകീം ദാരിമി

  • 26/08/2022


കുവൈത്ത്: പുതിയ കാലഘട്ടത്തില്‍ വളര്‍ന്നു വരുന്ന അധാര്‍മ്മിക പ്രവണതകളെയും ലിബറല്‍ മതവിരുദ്ധ ചിന്തകളേയും പ്രതിരോധിക്കുന്നതിനാവശ്യമായ കര്‍മ്മപദ്ധതികള്‍ പ്രബോധകര്‍ ആവിഷ്കരിച്ചു നടപ്പിലാക്കണമെന്ന് ഐ.സി.എഫ്. കുവൈത്ത് നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി അഭിപ്രായപ്പെട്ടു. ഐ.സി.എഫ്. ഫര്‍വാനിയ സെന്‍ട്രലിനു കീഴിലുള്ള യൂണിറ്റ് പ്രതിനിധികള്‍ക്ക് നടത്തിയ പഠന കണ്‍വെന്ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ഒരു കാലത്തുമില്ലാത്ത വിധം യുവതലമുറയില്‍ അധാര്‍മ്മിക പ്രവണതകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും കലാലയങ്ങള്‍ കേന്ദ്രീകരിച്ചു പിഞ്ചു കുട്ടികളിലേക്ക് പോലും ലഹരി മാഫിയ പിടിമുറുക്കുന വാര്‍ത്തകള്‍ ദിനേന വന്നുകൊന്റിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഉത്തരവാദിത്തം വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഭീഷണികളെ നേരിടുന്നതിനു കൂട്ടായ ശ്രമങ്ങളിലൂടെ സമൂഹം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെന്‍ട്രല്‍ പ്രസിഡണ്ട് സുബൈര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നാഷനല്‍ വൈസ് പ്രസിഡണ്ട് അഹ്മദ് കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് കൊച്ചനൂര്‍ സ്വാഗതവും നസീര്‍ വയനാട് നന്ദിയും പറഞ്ഞു.

Related News