കാമുകന് വേണ്ടി ബസ്സ്റ്റാന്‍ഡില്‍ തമ്മില്‍ തല്ലി പെണ്‍കുട്ടികള്‍; തക്കം നോക്കി കാമുകന്‍ മുങ്ങി

  • 28/08/2022

ഔറംഗബാദ്: കാമുകന് വേണ്ടി ബസ്സ്റ്റാന്‍ഡില്‍ ആളുകള്‍ നോക്കി നില്‍ക്കെ തമ്മില്‍ തല്ലി പെണ്‍കുട്ടികള്‍. ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ പൈത്താന്‍ ജില്ലയിലാണ് സംഭവം. കാമുകന് വേണ്ടി പെണ്‍കുട്ടികള്‍ അടിപിടി കൂടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

പതിനേഴ് വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് തമ്മില്‍ തല്ലിയത്. പെണ്‍കുട്ടികള്‍ തമ്മിലുള്ള അടി അതിരുവിട്ടതോടെ കാമുകന്‍ തന്ത്രപരമായി മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടികളിലൊരാള്‍ ആദ്യം യുവാവുമൊത്ത് ബസ് സ്റ്റാൻഡിലെത്തി. ഈ സമയം മറ്റേ പെൺകുട്ടിയും സ്റ്റാൻഡിൽ എത്തി. കാമുകൻ വേറെ പെൺകുട്ടിക്കൊപ്പം നിൽക്കുന്നത് കണ്ടതോടെ പെൺകുട്ടിയുടെ നിയന്ത്രണം വിട്ടു. ചോദ്യം ചെയ്യുന്നതിനിടെയാണ് ഒരേ സമയം കാമുകൻ മറ്റൊരു പെൺകുട്ടിയെയും പ്രണയിക്കുന്നുണ്ടെന്ന് പെൺകുട്ടി അറിയുന്നത്. 

തുടര്‍ന്ന് ഇരുവരും കാമുകന്‍റെ പേരില്‍ തര്‍ക്കിച്ചു. ഇതാണ് ഒടുവില്‍ അടിപിടിയില്‍ കലാശിച്ചത്. 
പോലീസെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രശ്നം പരിഹരിക്കാൻ വീട്ടുകാരെയും വിളിച്ചുവരുത്തി.  കൗൺസിലിംഗ് നൽകിയതിന് ശേഷമാണ് പെൺകുട്ടികളെ വീട്ടിലേക്ക് അയച്ചത്. 

Related News