ഗുലാം നബി ആസാദും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ഉടനെന്ന് സൂചന

  • 29/08/2022

ദില്ലി: നരേന്ദ്രമോദി ഗുലാം നബി ആസാദും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ദിവസം ഉണ്ടാകും എന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചതിന് തുടര്‍ച്ചയായാണ് സന്ദര്‍ശനം. കൂടിക്കാഴ്ച നടന്നാല്‍ അത് വ്യക്തിപരമായ സൗഹ്യദത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും എന്ന് ബിജെപി വ്യത്തങ്ങള്‍ പറഞ്ഞു. 

രാഷ്ട്രിയ അഭ്യൂഹങ്ങള്‍ ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചും കോണ്‍ഗ്രസ് നേത്യത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും ഗുലാം നബി ആസാദ് ഇന്ന് രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തുടര്‍ച്ചയായാണ് വിമര്‍ശനം. കോണ്‍ഗ്രസ് ദേശിയ നേത്യത്വം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകാന്‍ നിര്‍ബന്ധിച്ചപ്പോള്‍ തന്റെ വിലാപം പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

അവനാഴിയില്‍ നിന്ന് ശക്തമായ അസ്ത്രങ്ങള്‍ കോണ്‍ഗ്രസ് ദേശിയ നേത്യത്വത്തിന് എതിരെ തോടുക്കുകയാണ് ഗുലാം നബി ആസാദ്. താന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയതല്ല പുറത്ത് പോകാന്‍ നിര്‍ബന്ധിതനായതാണെന്ന് വിശദികരിയ്ക്കുകയാണ് അദ്ദേഹം. ദേശിയ നേത്യത്വം ഇനി സേവനം ആവശ്യമില്ലെന്ന പ്രതീതി സമ്മാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി മനുഷ്യത്വത്തോടാണ് തന്റെ വിഷമങ്ങളെ സമീപിച്ചത്. തന്നെ കേള്‍ക്കാന്‍ അദ്ധേഹം തയ്യാറായ്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ഒരു പോലെ യത്നിച്ചവരാണ് താനും മോദിയും . തന്റെ വിലാപം ശ്രവിയ്ക്കാന്‍ പ്രധാനമന്ത്രിയ്ക്ക് സാധിച്ചതായും ഗുലാം നബി ആസാദ് പറഞ്ഞു.

ഗുലാം നബി ആസാദ് പ്രധാനമന്ത്രിയെ ഉടന്‍ സന്ദര്‍ശിയ്ക്കും എന്ന അഭ്യൂഹത്തെ സ്ഥിതികരിയ്ക്കുന്നതാണ് ഇന്നത്തെ പ്രതികരണം. ഗുലാം നബി നടത്തിയ പ്രതികരണം അദ്ദേഹത്തിന്റെ രാജിയുടെ യഥാര്‍ത്ഥ രാഷ്ട്രിയ താത്പര്യം വ്യക്തമാക്കുന്നതായ് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

Related News