വിവാഹശേഷം ഭാര്യയ്ക്ക് തടിവെക്കുന്നു; വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്

  • 01/09/2022

ലഖ്‌നൗ: ചില വിവാഹ മോചന കേസുകളിലെ കാരണങ്ങള്‍ പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിലൊരു കാരണം മൂലം വിവാഹ മോചനം ആവശ്യപ്പെട്ടിരിക്കുകയാണ് ഒരു യുവാവ്. മീററ്റിലാണ് സംഭവം. വിവാഹശേഷം ഭാര്യയ്ക്ക് തടിവെക്കുന്നുവെന്നും അതിനാല്‍ തനിക്ക് വിവാഹമോചനം വേണമെന്നുമാണ് ഇയാളുടെ ആവശ്യം.

ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഭര്‍ത്താവ്. സല്‍മാന്‍ എന്ന യുവാവാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നസ്മ പോലീസിനെ സമീപിക്കുകയും ചെയ്തു. തനിക്ക് സല്‍മാനൊപ്പം ജീവിക്കണമെന്നാണ് നസ്മയുടെ ആവശ്യം. അതിനുവേണ്ട നടപടി സ്വീകരിക്കണമെന്നും നസ്മ ആവശ്യപ്പെടുന്നു. 

തന്നെ തടിച്ചി എന്നു വിളിച്ച് ഭര്‍ത്താവ് കളിയാക്കുക പതിവാണെന്നും, ഒരുമാസം മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി സല്‍മാന്‍ തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു. ഏഴു വയസ്സുള്ള കുട്ടിയും ഇവര്‍ക്കുണ്ട്. 

Related News