അഞ്ചാം വിവാഹം കഴിക്കാനെത്തി, വേദിയിലേക്ക് ഓടിയെത്തി മുന്‍ ഭാര്യമാരും മക്കളും; തട്ടിപ്പുകാരന്‍ പിടിയില്‍

  • 01/09/2022

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അഞ്ചാം വിവാഹം കഴിക്കാനെത്തിയ തട്ടിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ വേദിയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍. ഷാഫി അഹമ്മദ് എന്ന 55-കാരനാണ് പിടിയിലായത്. നേരത്തെ വിവാഹം കഴിച്ച ഭാര്യമാരും മക്കളും വിവാഹവേദിയിലേക്ക് എത്തിയതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. 

ചൊവ്വാഴ്ച രാത്രിയായിരുന്നു വിവാഹചടങ്ങ്. നേരത്തെ നാലുവിവാഹം കഴിച്ചിട്ടുണ്ടെന്ന കാര്യം മറച്ചുവെച്ച് ഇയാള്‍ അഞ്ചാമതും വിവാഹം കഴിക്കാനൊരുങ്ങിയപ്പോഴാണ് പിടിയിലായത്. വിവാഹ ചടങ്ങിനിടെ ഇയാളുടെ മറ്റു ഭാര്യമാരും ഏഴ് മക്കളും വേദിയിലെത്തി. ഇവര്‍ വിവരങ്ങള്‍ വധുവിന്റെ ആളുകളോട് വെളിപ്പെടുത്തി. 

തുടര്‍ന്ന് വിവാഹവേദിയിലുണ്ടായിരുന്നവര്‍ വരനെ കൈകാര്യം ചെയ്തു. പിന്നീട് പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.  

Related News