നാല് ദിവസം കൊണ്ട് സുപ്രീം കോടതി തീര്‍പ്പാക്കിയത് 1842 കേസുകള്‍

  • 03/09/2022

ദില്ലി: കഴിഞ്ഞ നാല് ദിവസത്തിനിടെ സുപ്രീംകോടതി 1,842 കേസുകള്‍ തീര്‍പ്പാക്കിയെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത്. വിവിധ കേസുകളിലായി കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 1,296 ഉം പതിവ് കാര്യങ്ങള്‍ 106 കേസുകളുമാണ് തീര്‍പ്പാക്കിയത് എന്ന് കോടതി ജീവനക്കാര്‍ തന്നെ അറിയിച്ചിട്ടുണ്ട്.

കോടതി എത്ര വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇത് കാണിക്കുന്നത്. കൂടാതെ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 440 ട്രാന്‍സ്ഫര്‍ ഹര്‍ജികളും കോടതി തീര്‍പ്പാക്കിയെന്നും ചീഫ് ജസ്ററിസ് പറഞ്ഞു. രാജ്യത്തെ അഭിഭാഷകവൃത്തിയെ നിയന്ത്രിക്കുന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.


2022 സെപ്റ്റംബര്‍ 1 വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 70,310 കേസുകള്‍, 51,839 പ്രവേശന വിഷയങ്ങള്‍, 18,471 റെഗുലര്‍ ഹിയറിംഗ് വിഷയങ്ങളും എസ്സിയില്‍ തീര്‍പ്പുകല്‍പ്പിക്കാത്തവയാണ്. ഇത് പെട്ടെന്ന് പരിഹരിക്കാനും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും ചീഫ് ജസ്റ്റിസായി ചുരുങ്ങിയ കാലയളവില്‍ പരമാവധി ശ്രമിക്കുമെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു.

 

Related News