അധ്യാപകന്‍റെ ബൈക്കില്‍ തൊട്ട വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

  • 04/09/2022

ബല്ലിയ: ഉത്തര്‍പ്രദേശില്‍ അധ്യാപകന്‍റെ ബൈക്കില്‍ തൊട്ടതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. ബല്ലിയയിലാണ് സംഭവം ഉണ്ടായത്. അധ്യാപകന്‍റെ ബൈക്കില്‍ തൊട്ടതിനാണ് ആറാം ക്ലാസുകാരനായ ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ അധ്യാപകനായ കൃഷ്ണ മോഹന്‍ ശര്‍മയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. 

നഗ്ര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റാണാപുര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം നടന്നത്. കൃഷ്ണ മോഹന്‍റെ മോട്ടോര്‍ സൈക്കിളില്‍ ആറാം ക്ലാസുകാരനായ കുട്ടി തൊട്ടു. ഇതോടെ അധ്യാപകന്‍ ആദ്യം കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. ഇതിന് ശേഷം ഇരുമ്പ് കമ്പി കൊണ്ടും ചൂല്‍ കൊണ്ടും ക്രൂരമായി തല്ലുകയായിരുന്നു. 

കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും ചെയ്തു. സ്കൂളിലെ മറ്റൊരു ജീവനക്കാരന്‍ ആണ് കുട്ടിയെ രക്ഷിച്ചതെന്ന് നഗ്ര പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയായ ദേവേന്ദ്ര നാഥ് ദുബൈ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ശനിയാഴ്ച കുട്ടിയുടെ കുടുംബാംഗങ്ങള്‍ സ്കൂളിന് പുറത്ത് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നത്.
 

Related News