ടെക്സാസ് കുവൈത്ത് ലഹരിമരുന്ന് വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

  • 05/09/2022


തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന (ടെക്സാസ് കുവൈറ്റ്) NO TO DRUGS എന്ന ക്യാമ്പയിൻ ഉത്ഘാടനം അബ്ബാസിയ imperial  ഹാളിൽ നടന്നു. 

പ്രസിഡന്റ് ജിയാഷ്‌ അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ നടന്ന പരുപാടിയിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദോഷവശങ്ങൾ ആസ്പദമാക്കി ജനാബ് ഹാരിസ് അൽഹാദി മുഖ്യ പ്രഭാഷണം നടത്തി. 

ഈ വിഷയത്തെ കുറിച്ചുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു. 

ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷാധികാരി അരുൺ രാജഗോപാൽ, വൈസ് പ്രസിഡന്റ് അനിരുദ്ധൻ , നിധിൻ, ഹരീഷ്, ജോണി കുമാർ ബാബു.സി തുടങ്ങിയവർ സംസാരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News