മകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് എട്ടാം ക്ലാസുകാരനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവം; സഹപാഠിയുടെ അമ്മയുടെ വീട് അടിച്ചുതകര്‍ത്തു

  • 08/09/2022

ചെന്നൈ: തന്‍റെ മകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവതിയുടെ വീട് അജ്ഞാത സംഘം അടിച്ച് തകര്‍ത്തു. കാരയ്ക്കല്‍ നെഹ്രുനഗര്‍ സ്വദേശി രാജേന്ദ്രന്‍-മാലതി ദമ്പതിമാരുടെ മകന്‍ ബാലമണികണ്ഠ(13)നെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ സഹായമേരി വിക്ടോറിയയുടെ വീടാണ് അടിച്ചു തകര്‍ത്തത്. 

കഴിഞ്ഞ ശനിയാഴ്ചയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി ബാലമണികണ്ഠന്‍ മരിച്ചത്. ക്ലാസിൽ ഒന്നാമനായ ബാല മണികണ്ഠനോടുള്ള അസൂയ മൂലം രണ്ടാം സ്ഥാനക്കാരിയായ സഹപാഠിയുടെ അമ്മ വിക്ടോറിയ സകയ റാണി ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്കൂൾ വാര്‍ഷിക ആഘോഷ പരിപാടികളുടെ പരിശീലത്തിന് എത്തിയ കുട്ടിക്ക് സഹപാഠിയുടെ അമ്മ വിഷം കലർത്തിയ ശീതളപാനീയം നൽകിയെന്നാണ് ആരോപിക്കുന്നത്.

 വീട്ടിലെത്തിയ ഉടൻ കുട്ടി തുടർച്ചയായി ഛർദ്ദിക്കുകയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ മാതാപിതാക്കള്‍ ബാല മണികണ്ഠനെ ഉടനെ കാരയ്ക്കൽ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ളിലെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിരോധിച്ച് സഹായ തന്നെയാണ് കുട്ടിക്ക് ശീതള പാനീയം നൽകിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  

സംഭവത്തിന് പിന്നാലെ സഹായ മേരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ വീട് തകര്‍ത്തത്. വാതിലും ജനലുകളും തകര്‍ക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും  പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. പുതുച്ചേരിയിലെ ന്യായവില കടയിൽ സെയിൽസ്മാനായ രാജേന്ദ്രന്റേയും മാലതിയുടേയും മൂന്ന് മക്കളിൽ രണ്ടാമനാണ് ബാല മണികണ്ഠൻ. 
 

Related News