ഇന്ത്യയും ചൈനയും സൈനിക പിന്‍മാറ്റം ആരംഭിച്ചു

  • 08/09/2022

ലഡാക്ക്: ഇന്ത്യയും ചൈനയും സൈനിക പിന്മാറ്റം ആരംഭിച്ചു. കിഴക്കന്‍ ലഡാക്കിലെ പട്രോളിംഗ് പോയിന്റ് -15 ല്‍ നിന്നും സേനയെ പിന്‍വലിക്കുകയാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. സംയുക്ത പ്രസ്താവനയിലാണ് സൈനിക പിന്മാറ്റത്തെപ്പറ്റി അറിയിച്ചത്. ഇന്ത്യ ചൈന 16-ാം കോപ്‌സ് കമാന്‍ഡര്‍ തല യോഗത്തിലാണ് സേനാ പിന്മാറ്റത്തിന് ധാരണയായത്. 

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ചൈന നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് സൈനിക പിന്മാറ്റം. ഉഭയകക്ഷിബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നതാണ് ഇന്ത്യയുടെ നിലപാട്. സൈനികപിന്മാറ്റം വേഗത്തിലാക്കണമെന്ന് ഇന്ത്യ പലതവണ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യ, ചൈന അതിര്‍ത്തിയില്‍ സമ്പൂര്‍ണമായ സൈനിക പിന്‍മാറ്റം ആവശ്യമാണെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ഇന്ത്യ നിലപാടറിയിച്ചിരുന്നു. തര്‍ക്ക വിഷയത്തില്‍ വേഗത്തില്‍ പരിഹാരം ഉണ്ടാക്കാനും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ പല തവണ ചര്‍ച്ച നടത്തിയിരുന്നു.

Related News