ബി.ജെ.പിയില്‍ വന്‍ അഴിച്ചുപണി; കേരളത്തിന്റേതുള്‍പ്പെടെ ചുമതലകളില്‍ മാറ്റം

  • 09/09/2022

ന്യൂഡല്‍ഹി: രാജ്യത്ത് 2024-ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് ബിജെപി. വിവിധ സംസ്ഥാനങ്ങളുടെ ചുമതല നേതാക്കള്‍ക്ക് വീതിച്ച് നല്‍കിയാണ് മിഷന്‍ 2024-ന് ബിജെപി തുടക്കമിട്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നവര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, നിലവില്‍ കേന്ദ്രമന്ത്രിമാരായിട്ടുള്ളവവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ചുമതല വീതംവെച്ചിരിക്കുന്നത്. 


മഹാരാഷ്ട്രയിലെ ലോകസഭാ മണ്ഡലങ്ങളിലേക്കായി മാത്രം 16 കേന്ദ്രമന്ത്രിമാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, ത്രിപുര മുഖ്യമന്ത്രിയായിരുന്ന ബിപ്ലബ് കുമാര്‍ ദേബ് കേന്ദ്രമന്ത്രിമാരായിരുന്ന പ്രകാശ് ജാവ്‌ദേക്കര്‍, മഹേഷ് ശര്‍മ തുടങ്ങിയ പ്രമുഖരെയാണ് വിവിധ സംസ്ഥാനങ്ങളുടെ ചുമതലയിലേക്ക് നിയോഗിച്ചിരിക്കുന്നത്. കേരളത്തിന്റെ ചുമതല ജാവ്‌ദേക്കറിന് നല്‍കിയപ്പോള്‍ വിജയ് രൂപാണിക്ക് പഞ്ചാബിന്റെയും ബിപ്ലബ് ദേബിന് ഹരിയാനയുടേയും ചുമതലയാണ് നല്‍കിയിരിക്കുന്നത്. അടുത്തിടെ സഖ്യസര്‍ക്കാരില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബിഹാറില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡേയേയാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്.

Related News