ഭാര്യയുമായി അച്ഛന് രഹസ്യബന്ധമുണ്ടെന്ന് സംശയം 70-കാരനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു

  • 09/09/2022

ഭോപ്പാല്‍: മധ്യപ്രദേശില്‍ തന്‍റെ ഭാര്യയുമായി രഹസ്യ ബന്ധം ഉണ്ടെന്ന സംശയത്തില്‍ എഴുപതുവയസ്സുകാരനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ബദ്വാര പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കച്ചരി സ്വദേശി നന്ദിലാലിനെയാണ് മകന്‍ ലക്ഷ്മണ്‍ കുമാര്‍(25) കൊലപ്പെടുത്തിയത്. 

തന്റെ ഭാര്യയുമായി പിതാവ് രഹസ്യബന്ധം പുലര്‍ത്തുന്നതായി മകന്‍ സംശയിച്ചിരുന്നു. മുംബൈയില്‍ ജോലിചെയ്യുകയാണ് ലക്ഷ്മണ്‍ കുമാര്‍. തിങ്കളാഴ്ചയാണ് ഇയാള്‍ കച്ചരിയിലെ വീട്ടില്‍ എത്തിയത്. ചൊവ്വാഴ്ച രാത്രി ഇതുമായി ബന്ധപ്പെട്ട് നന്ദിലാലും ലക്ഷ്മണും തമ്മില്‍ വഴക്കുണ്ടായി. 

വഴക്കിനിടെ ലക്ഷ്മണ്‍ കോടാലി കൊണ്ട് അച്ഛനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ നന്ദിലാലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആദ്യം സമീപത്തെ ആരോഗ്യകേന്ദ്രത്തിലും പിന്നീട് ജബല്‍പുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ചയാണ് മരണം സംഭവിച്ചത്. സംഭവത്തിന് ശേഷം ലക്ഷ്മണ്‍ മുംബൈയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. ഇയാള്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

Related News