ബീഹാറില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ 30 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

  • 10/09/2022

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാ?ഗമായി ദേശീയ അന്വേഷണ ഏജന്‍സി ബീഹാറിലെ 30 സ്ഥലങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചു. ആയോധനകല പരിശീലനത്തിന്റെ മറവില്‍ ആയുധ പരിശീലന ക്യാമ്പുകള്‍ നടത്തുന്നതായി എന്‍ഐഎയിലെ ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്തെ ഛപ്ര, അരാരിയ, ഔറംഗബാദ്, കിഷന്‍ഗഞ്ച്, നളന്ദ, ജെഹാനാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

ഈ വര്‍ഷം ജൂലൈയിലാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറിയിയത്. വിരമിച്ച ജാര്‍ഖണ്ഡ് പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജലാലുദ്ദീനെയും അതര്‍ പര്‍വേസ് എന്നയാളെയും ഇക്കഴിഞ്ഞ ജൂലൈയില്‍ പട്നയിലെ ഫുല്‍വാരി ഷെരീഫ് ഏരിയയില്‍ നിന്നും ഉത്തര്‍പ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ''മുഹമ്മദ് ജലാലുദ്ദീനും അതര്‍ പര്‍വേസിനും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജല്ലാവുദ്ദീന് നേരത്തെ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) ബന്ധമുണ്ടായിരുന്നു. ഇവര്‍ വാളുകളും കത്തികളുമൊക്കെ എങ്ങനെ ഉപയോഗിക്കണമെന്ന് നാട്ടുകാരെ പഠിപ്പിക്കുകയും വര്‍ഗീയ കലാപത്തിന് അവരെ പ്രേരിപ്പിക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പട്നയില്‍ ഇവരെ കാണാനെത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഐഡന്റിറ്റി മറച്ചാണ് ബീഹാറിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്നത്'', എന്നാണ് ഫുല്‍വാരിയിലെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് മനീഷ് കുമാര്‍ ഇവരെ അറസ്റ്റ് ചെയ്ത സമയത്ത് മാധ്യമങ്ങളോട് പറഞ്ഞത്.


Related News