ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലവ് ദേവ് ബി.ജെ.പി രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും

  • 10/09/2022

ത്രിപുര: മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. ത്രിപുരയില്‍ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിലേക്കാണ് ബിപ്ലബ് കുമാര്‍ ദേബിന്റെ പേര് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയാകാനായി ഡോ. മണിക് സഹ രാജിവച്ചതിനെ തുടര്‍ന്നാണ് ഒഴിവ്. ബിപ്ലബ് കുമാര്‍ ദേബിനെ ഹരിയാനയുടെ പ്രഭാരിയായി ബിജെപി നിശ്ചയിച്ചിരുന്നു. മുന്‍ ധനമന്ത്രി ഭാനുലാല്‍ സഹയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണി സ്ഥാനാര്‍ഥി.

Related News