ഗേറ്റ് തുറക്കാൻ വൈകിയതിന് ഫ്ലാറ്റിലെ സെക്യൂരിറ്റിയെ മർദ്ദിച്ച് യുവതി, അറസ്റ്റ്

  • 11/09/2022

ദില്ലി: ഗേറ്റ് തുറക്കാൻ വൈകിയതിന് ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മുപ്പത്തിയെട്ടുകാരി മര്‍ദ്ദിച്ചു. നോയിഡയിലാണ് സംഭവം. യുവതിയെ അറസ്റ്റ് ചെയ്തു. കോളേജ്  അധ്യാപികയായ സുതപ ദാസാണ് അറസ്റ്റിലായത്. 

നോയിഡ സെക്ടർ -121 ലെ  ആഡംബര കെട്ടിട സമുച്ചയമായ ക്ലിയോ കൗണ്ടിയിലാണ് സംഭവം. കോളജ് അധ്യാപികയായ സുതപ ദാസ് കാറുമായി എത്തിയ സമയത്ത് സെക്യൂരിറ്റി ഗേറ്റ് തുറക്കാൻ വൈകിയെന്നാരോപിച്ചാണ് ഇവര്‍ സെക്യൂരിറ്റിയെ മർദ്ദിച്ചത്. 

പിന്നീട് കാർ പാർക്ക് ചെയ്ത ശേഷം പുറത്ത് വന്ന ഇവ‍ര്‍ സെക്യൂരിറ്റിയോട്ദേഷ്യപ്പെടുന്നതും മുഖത്തടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. മർദ്ദനത്തിനിരയായ സച്ചിൻ കുമാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സിആർപിസി 151വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. 

Related News