ഗതാഗതക്കുരുക്കിൽപ്പെട്ടു; ശസ്ത്രക്രിയ നടത്താനായി മൂന്ന് കിലോമീറ്റർ ഓടി ആശുപത്രിയിലെത്തി ഡോക്ടര്‍

  • 12/09/2022

ബെംഗളൂരു: കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടപ്പോള്‍ ശസ്ത്രക്രിയ വൈകാതിരിക്കാന്‍ കാറുപേക്ഷിച്ച് മൂന്ന് കിലോമീറ്റർ ഓടി ആശുപത്രിയിലെത്തി ഡോക്ടര്‍. സർജാപുര റോഡ് മണിപ്പാൽ ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ.ഗോവിന്ദ് നന്ദകുമാറാണ് ശസ്ത്രക്രിയ നടത്താനായി ആശുപത്രിയില്‍ ഓടിയെത്തിയത്.

ആശുപത്രിയിലെത്താൻ മൂന്നു കിലോമീറ്റർ ബാക്കിയുള്ളപ്പോഴാണ് ഇദ്ദേഹത്തിന്‍റെ കാർ ഗതാഗതക്കുരുക്കിൽപ്പെട്ടത്. സാധാരണ നിലയിൽ ഇവിടെ നിന്ന് ആശുപത്രിയിലെത്താൻ പത്തുമിനിറ്റാണ് വേണ്ടത്. പക്ഷേ ഗതാഗതക്കുരുക്ക് കാരണം 45 മിനിറ്റ് വേണമെന്ന് ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ കണ്ടു. ഇതോടെ ഡ്രൈവറെ കാർ ഏൽപ്പിച്ച് ഡോക്ടർ ഇറങ്ങി ഓടുകയായിരുന്നു

ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ശസ്ത്രക്രിയ വൈകാതിരിക്കാനാണ് കാറിൽ നിന്നും ഇറങ്ങിയോടിയതെന്ന് ഡോ. ഗോവിന്ദ് പറഞ്ഞു. ദിവസവും വ്യായാമം ചെയ്യുന്നതിനാൽ മൂന്നു കിലോമീറ്റർ ഓടാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

Related News