മൂന്നര വയസ്സുകാരിക്ക് ക്രൂരപീഡനം; സ്കൂൾ ബസ് ഡ്രൈവര്‍ വാഹനത്തിനുള്ളിൽ വെച്ച് ബലാത്സംഗം ചെയ്തു

  • 13/09/2022

ഭോപ്പാൽ: മധ്യപ്രദേശില്‍ മൂന്നര വയസ്സുകാരിയെ സ്കൂൾ ബസ് ഡ്രൈവര്‍ ലൈംഗികമായ പീഡിപ്പിച്ചു. ഭോപ്പാലിലാണ് ക്രൂരമായ സംഭവം. വാഹനത്തിനുള്ളിൽ വച്ച് കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോൾ വാഹനത്തിൽ കുട്ടികളുടെ ആയയും ഉണ്ടായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

ബസ് ഡ്രൈവറെയും ആയയായ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് ആയയെയും പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കുട്ടി വീട്ടിലെത്തിയപ്പോൾ ബാഗിലുണ്ടായിരുന്ന മറ്റൊരു ഉടുപ്പാണ് ധരിച്ചിരിക്കുന്നതെന്ന് അമ്മ ശ്രദ്ധിച്ചു. ഇക്കാര്യം ക്ലാസ് ടീച്ചറോടും പ്രിൻസിപ്പലിനോടും ചോദിച്ചെങ്കിലും ഉടുപ്പ് മാറ്റിയിട്ടില്ലെന്ന് അവര്‍ അറിയിച്ചതോടെയാണ് സംശയം തോന്നിയത്. പിന്നീട് ജനനേന്ദ്രിയത്തിൽ വേദനയുണ്ടെന്ന് കുട്ടി പറഞ്ഞു. 

തുടര്‍ന്ന് കുട്ടിയെ രക്ഷിതാക്കൾ കൗൺസിലറുടെ അടുത്ത് കൊണ്ടുപോകുകയും അവിടെ വച്ച് ബസ് ഡ്രൈവര്‍ ബലാത്സംഗം ചെയ്തതായി കുട്ടി പറയുകയും ചെയ്തു. ഇയാളാണ് കുട്ടിയുടെ ഉടുപ്പ് മാറ്റിയത്. സംഭവം പുറത്തെത്താതിരിക്കാൻ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് നീക്കം നടന്നതായി ആരോപണമുണ്ട്. അടുത്ത ദിവസം സ്കൂളിൽ പോയ രക്ഷിതാക്കൾ സംഭവത്തിൽ പരാതി നൽകി. കുട്ടി ഡ്രൈവറെ തിരിച്ചറിഞ്ഞു. ഇവര്‍ പിന്നീട് പോലീസിലും പരാതി നൽകുകയായിരുന്നു.

Related News