രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കെതിരെ കേന്ദ്ര ബാലാവകാശ കമ്മീഷന്‍

  • 13/09/2022

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ബാലാവകാശ കമ്മിഷന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. 

ഭാരത് ജോഡോ യാത്രയിലെ പല ദൃശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പരാതി.കുട്ടികളുടെ മാനസിക ആരോഗ്യത്തെ ഇത് ബാധിക്കുമെന്നും ജവഹര്‍ ബാല്‍ മഞ്ചാണ് ഇതിന് പിറകിലെന്നും ബാലാവകാശ കമ്മിഷന്‍ ആരോപിച്ചു. വിഷയത്തില്‍ അന്വേഷണവും നടപടിയും വേണമെന്നും കേന്ദ്ര ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍നിന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലെത്തിയ യാത്ര പുരോഗമിക്കുകയാണ്. പതിനെട്ടു ദിവസമാണ് കേരളത്തില്‍ പദയാത്ര ഉണ്ടാവുക

Related News