'പാമ്പുകൾക്ക് എ സി നിർബന്ധം, ഫ്രിഡ്ജും വാഷിങ്മെഷീനും കിട്ടിയാൽ കുശാൽ'; ഇത് അഹമ്മദാബാദിലെ പാമ്പുകൾ

  • 16/09/2022

മഴക്കാലമായതോടെ വാസസ്ഥലം അന്വേഷിച്ചിറങ്ങുകയാണ് പാമ്പ് അടക്കമുള്ള ഇഴജന്തുക്കൾ. 
ഉപയോഗ ശൂന്യമായ വസ്തുക്കളാണ് താവളമായി ഇവർ തെരഞ്ഞെടുക്കുന്നത്. അഹമ്മദാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലുമാണ് ഈ അവസ്ഥ. ഇവിടത്തെ ഫ്ളാറ്റുകളിലെയും വീടുകളിലെയും എസിയുടെ ഔ‌ട്ടര്‍ യൂണിറ്റുകളിലാണ് പാമ്പുകളുടെ വാസം.

മണ്‍സൂണ്‍ എത്തിയതോടെയാണ് പാമ്പുകള്‍ എസികള്‍ക്കുള്ളിലേക്ക് കയറിയത്. മഴക്കാലമായതോടെ എസികളുടെ ഉപയോഗം കുറഞ്ഞതാണ് ഇതിനുംകാരണം. ഓഫാക്കിയിട്ടിരിക്കുന്ന എ സിയുടെ ഔ‌ട്ടര്‍ യൂണിയിറ്റുകളില്‍ പക്ഷികളും തവളകളും താമസമാക്കും. പക്ഷികളുടെ മുട്ടതിന്നാനും തവളകളെ പിടിക്കാനും എത്തുന്ന പാമ്പുകളാണ് ഉള്ളില്‍ കുടുങ്ങുന്നത്. കൂടുതലും വിഷമില്ലാത്ത ഐറ്റങ്ങളെയാണ് .

എസികള്‍ക്കൊപ്പം ഫ്രിഡ്ജുകള്‍ക്കുള്ളില്‍ നിന്നും വാഷിംഗ് മെഷീനില്‍ നിന്നും പാമ്പുകളെ പിടികൂടുന്ന സംഭവവും പതിവാണെന്നാണ് പാമ്പുപിടിത്തക്കാര്‍ പറയുന്നത്. മഴക്കാലത്ത് പാമ്പുകളുടെ വാസസ്ഥാനത്തേക്ക് മഴവെള്ളം ഒലിച്ചെത്തുമ്ബോഴാണ് സുരക്ഷിത ഇടം എന്നുകരുതി ഫ്രിഡ്ജുകള്‍ക്കുള്ളിലും വാഷിംഗ് മെഷീനുള്ളിലും കയറിപ്പറ്റുന്നതെന്നാണ് അവര്‍ പറയുന്നത്. ഫ്ളാറ്റുകളില്‍ താഴത്തെ നിലയിലെ താമസക്കാരുടെ ഗൃഹോപകരണങ്ങളിലാണ് പാമ്പുകളെ കൂടുതലായും കാണുന്നത്. കാറിനുള്ളില്‍ പാമ്പുകളെ കാണുന്നതും പതിവായിട്ടുണ്ട്.

വിഷമില്ലാത്തും ഉള്ളതുമായ നിരവധി പാമ്പുകളെയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ എസിക്കുള്ളില്‍ നിന്ന് തങ്ങള്‍ രക്ഷിച്ചതെന്നാണ് പാമ്പുപിടിത്തക്കാര്‍ പറയുന്നത്. എസിക്കുള്ളില്‍ പാമ്ബുകളെ കണ്ടുഎന്നുപറഞ്ഞ് ദിവസവും പത്തിലധികം ഫോണ്‍കോളുകള്‍ എത്താറുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Related News