വോയ്സ് കുവൈത്ത് "വിശ്വകല-2022" ചാരിറ്റി കൂപ്പൺ പ്രകാശനം ചെയ്തു

  • 16/10/2022

 

കുവൈത്ത് സിറ്റി:വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) ഡിസംബർ 16 ന് അബ്ബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാനി ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിക്കുന്ന "വിശ്വകല-2022" ന്റെ ഭാഗമായി പുറത്തിറക്കിയ ചാരിറ്റി കൂപ്പൺ പ്രകാശനം ചെയ്തു. 
അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു അൽ യമാമ ടെക്നിക്കൽ ജനറൽ ട്രെഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പ്രോജക്റ്റ് മാനേജർ പി.എം.നായർക്ക് ചാരിറ്റി കൂപ്പൺ നൽകി പ്രകാശനം ചെയ്തു. 
വോയ്സ് കേന്ദ്ര കമ്മിറ്റി ഭാരവാഹികളും, വോയ്സ് വനിതാവേദി ഭാരവാഹികളും,ട്രാക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

Related News