ഇസ്ലാഹീ സെൻറർ ഉംറ സംഗമം സംഘടിപ്പിച്ചു.

  • 06/11/2022


കുവൈത്ത് സ്വദേശികളായ അഭ്യുയിതകാക്ഷികളുടെ സഹകരണത്തോടെ , കുവൈത്ത് കേരള ഇസ്ലാഹീ സെൻററിൻറെ നേതൃത്വത്തിൽ കുവൈത്തിലെ മലയാളികളായ 45 പേരെ പൂർണ്ണമായും സൗജന്യമായി ഉംറ നിർവ്വഹണത്തിനായി പറഞ്ഞയക്കുകയും, ശേഷം ഉംറ കഴിഞ്ഞ് തിരിച്ചു വന്നവരുടെ സംഗമം നവംബർ 4 ന് വെള്ളിയാഴ്ച ഫർവാനിയ ദാറുൽ ഹിഖ്മയിൽ വെച്ച് സംഘടിപ്പിക്കുകയും ചെയ്തു.

കെ.കെ.ഐ.സി , ഹജ്ജ് & ഉംറ വിഭാഗം സെക്രട്ടറി സി.പി. അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ നടന്ന നടന്ന സംഗമം , കെ.കെ.ഐ.സി കേന്ദ്ര കമ്മറ്റി പ്രസിഡൻറ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉത്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറിയേറ്റ് ഭാരവാഹികളായ കെ.സി. അബ്ദുൽ ലത്തീഫ്, സക്കീർ കൊയിലാണ്ടി, മഹബൂബ് കാപ്പാട്, എൻ.കെ. അബ്ദുസ്സലാം, അബ്ദുൽ അസീസ് നരക്കോട് എന്നിവർ സംസാരിച്ചു. 

ഉംറക്ക് പോയവർ യാത്രാ അനുഭവങ്ങളും, സന്തോഷവും സംഗമത്തിൽ പങ്ക് വെച്ചു. 

ഉംറയാത്രക്ക് നേതൃത്വം നൽകിയ അബ്ദുസ്സലാം സ്വലാഹി ഉത്ബോധന സംസാരവും, അസിസ്റ്റൻറ് അമീർ അബ്ദുൽ മജീദ് മദനി നന്ദിയും പറഞ്ഞു.

Related News